തിരുവനന്തപുരം: മാർബിൾ വില്പനരംഗത്തെ പ്രമുഖരായ ന്യൂ രാജസ്ഥാൻ മാർബിളിന്റെ ഷോറൂമുകളിൽ വലിയ ടൈലുകൾ പകുതിവിലയ്ക്ക് വിൽക്കുന്നു. ഇന്ത്യയിലെ പ്രമുഖ നിർമ്മാണക്കമ്പനികളിൽ കച്ചവടം കുറഞ്ഞതിനാൽ രൊക്കംപണത്തിന് കൂടുതൽ ടൈലുകൾ വാങ്ങുന്ന സ്ഥാപനങ്ങൾക്ക് പാതിവിലയ്ക്ക് ടൈലുകൾ ലഭ്യമാക്കുന്നുണ്ട്. ഈ നേട്ടമാണ് ന്യൂ രാജസ്ഥാൻ മാർബിൾ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.
കേരളത്തിൽ പാതിവിലയ്ക്ക് ടൈലുകൾ ലഭ്യമാക്കുന്ന ഏകസ്ഥാപനമാണ് ന്യൂ രാജസ്ഥാൻ മാർബിളെന്ന് മാനേജിംഗ് ഡയറക്ടർ വിഷ്ണുഭക്തൻ പറഞ്ഞു. സാമ്പത്തിക വർഷത്തിന്റെ അവസാനമാസമായ മാർച്ചിലും പാതിവിലയ്ക്ക് നിർമ്മാണക്കമ്പനികൾ ടൈലുകൾ നൽകുന്നുണ്ട്. കഴിഞ്ഞമാസം മാത്രം ന്യൂ രാജസ്ഥാൻ മാർബിൾ രൊക്കംപണത്തിന് വാങ്ങിയത് 122 കണ്ടെയ്നറുകളിലായി 22 ലക്ഷം സ്ക്വയർഫീറ്റ് ടൈലുകളാണ്. ഈ മാസവും ഇത്രത്തോളം ടൈലുകൾ ന്യൂ രാജസ്ഥാൻ മാർബിൾ ഇറക്കിയിട്ടുണ്ട്.
കേരളത്തിൽ ഏറ്റവുമധികം ഗ്രാനൈറ്റ് ശേഖരമുള്ളതും ന്യൂ രാജസ്ഥാൻ മാർബിൾ ഷോറൂമുകളിലാണ്. ഇന്ത്യയിലെയും വിദേശത്തെയും ഗാലക്സി, ബ്ലൂ പേൾ, എമറാൾഡ് പേൾ, നാനോ വൈറ്റ്, നമ്പർ വൺ ബ്ലാക്ക് എന്നിവയുൾപ്പെടെ രണ്ട് മുതൽ അഞ്ച് ലക്ഷത്തോളം സ്ക്വയർ ഫീറ്റ് ഗ്രാനൈറ്റുകൾ സ്റ്റോക്കുണ്ട്. ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |