കാസർകോട് : കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട്, അസാപ് കാസർകോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡി.ഡി.യു ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല തൊഴിൽ മേളയിൽ 113 പേർക്ക് ജോലി ലഭിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ മേഖലയിലുള്ള 31 കമ്പനികളാണ് മേളയിൽ പങ്കെടുത്തത്. വിദ്യാനഗർ അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പർക്കിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഇക്ബാൽ സി.എച്ച് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ പി. രതീഷ് മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ എം. രേഷ്മ, അസാപ് പ്രോഗ്രാം മാനേജർ വിപിൻ പള്ളിയത്ത് എന്നിവർ സംസാരിച്ചു. കുടുംബശ്രീ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോർഡിനേറ്റർ പ്രകാശൻ പാലായി സ്വാഗതവും അസാപ് ജില്ലാ പ്രോഗ്രാം മാനേജർ സുജീഷ് നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |