കാസർകോട്: വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ ജാഗ്രത അനിവാര്യമെന്ന് ആരോഗ്യവിദഗ്ധർ. രാവിലെ11 മുതൽ വൈകീട്ട് മൂന്നുവരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ ചൂടുള്ളത്. ഈ സമയം നേരിട്ട് ശരീരത്തിൽ കൂടുതൽ നേരം തുടർച്ചയായി സൂര്യപ്രകാശം ഏറ്റാൽ അപകടമാണ്. ഇതുസംബന്ധിച്ച് അനുസരിക്കേണ്ട നിർദ്ദേശങ്ങൾ
നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം കുടിച്ചുകൊണ്ടേയിരിക്കണം
മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.
കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതം
കുട്ടികൾ വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണം
വനമേഖലയിലും ജാഗ്രത പുലർത്തണം
വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യത അധികമാണ്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കേണ്ട സമയമാണിത്. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പറയുന്നു. വേനൽക്കാലത്ത് മാർക്കെറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്ത സാദ്ധ്യത കൂടുതലാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |