കാഞ്ഞങ്ങാട്: ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാശുപത്രിയിൽ ഹീമോഫിലിയ തലാസീമിയ ദിനാചരണം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഇ.വി.ചന്ദ്ര മോഹൻ ഉദ്ഘാടനം ചെയ്തു. കെ.വി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് മഠത്തിൽ , സവിത , പി.മുരളീധരൻ ,ഷിബു നായർ, അനു അരവിന്ദ് . അൽഫോൻസാ മാത്യു, എം.ദാക്ഷായണി, പ്രതീഷ് മോൻ എന്നിവർ സംസാരിച്ചു. ആശാധാര ജില്ലാ നോഡൽ ഓഫീസർ ഡോ. ടി.പി.രൂപ, ജില്ലാ ആശുപത്രി പതോളജിസ്റ്റ് ഡോ.നിമ്മി ജോൺ,കെ.ദിവ്യ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |