SignIn
Kerala Kaumudi Online
Thursday, 19 September 2024 5.24 AM IST

പുത്തൻ പദ്ധതികളിലൂടെ നേട്ടംകൊയ്ത് സഹകരണ വകുപ്പ്

Increase Font Size Decrease Font Size Print Page
coconut-oil

കൊച്ചി: സംസ്ഥാനത്തെ സഹകരണമേഖല അടിമുടി മാറുകയാണ്. ഇവന്റ് മാനേജ്‌മെന്റ്, ടൂറിസം, മീഡിയ പ്രൊഡക്ഷൻ, ഉത്പന്ന കയറ്റുമതി തുടങ്ങിയ മേഖലകളിൽ കൈയൊപ്പ് ചാർത്തി നേട്ടം കൊയ്യുകയാണ് ഈ മേഖല. വാരപ്പെട്ടി വാട്ടുകപ്പയ്ക്ക് പിന്നാലെ വിവിധ സഹകരണസംഘങ്ങൾ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും ഉടൻ കയറ്റുമതി ചെയ്യും.

സഹകരണ ടൂറിസം ഫെഡറേഷന് കീഴിലെ ഇവന്റ് മാനേജ്‌മെന്റ് വിഭാഗമായ ടൂർഫെഡ് ഇവന്റ്സ് സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ ആഗോള കോൺഫറൻസുകളും പരിപാടികളും നടത്തി 2021-22ൽ മാത്രം രണ്ടുകോടി രൂപയോളം നേടി.

ഒരു വർഷത്തിനുള്ളിൽ കോൺഫറൻസുകൾ, കൺവെൻഷനുകൾ, സംഗീതസായാഹ്നങ്ങൾ, ഫെസ്റ്റിവലുകൾ, അവാർഡ്ദാന ചടങ്ങുകൾ, ട്രേഡ്, റോഡ് ഷോകൾ, പ്രദർശനങ്ങൾ, ആഘോഷങ്ങൾ എന്നിവയും ഏറ്റെടുത്ത് നടത്താനും ലക്ഷ്യമിടുന്നു.

ഇനി വെളിച്ചെണ്ണ കയറ്റുമതിയും

മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കേരളത്തിൽനിന്ന് വെളിച്ചെണ്ണ കയറ്റുമതി നടത്തും. ഡൽഹി ട്രേഡ് ഫെയറിൽ സഹകരണവകുപ്പിന്റെ സ്റ്റാളിൽനിന്ന് ദിവസങ്ങൾക്കിടെ ഏഴുലക്ഷം രൂപയുടെ വെളിച്ചെണ്ണ വിറ്റുപോയിരുന്നു. ഡൽഹി, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് വൻ ഡിമാൻഡുണ്ട്.

ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവ മുഖേന ഓൺലൈൻ വില്പനയും ലക്ഷ്യമിടുന്നു. നന്ദിയോട്, വാരപ്പെട്ടി, അഞ്ചരക്കണ്ടി, എൻ.എം.ഡി.സി ഉൾപ്പെടെ 40ലേറെ സഹകരണ സംഘങ്ങൾ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. വെളിച്ചെണ്ണ ഉത്പാദനം,​ കയറ്റുമതി എന്നിവയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസിനെ സഹകരണവകുപ്പ് ചുമതലപ്പെടുത്തിയി​ട്ടുണ്ട്.


അയ്‌കൂപ്‌സ് മീഡിയ പ്രൊഡക്ഷൻ
മീഡിയ പ്രൊഡക്ഷൻ രംഗത്തെ ശ്രദ്ധേയ യുവ സ്റ്റാർട്ടപ്പ് സംഘമാണ് അയ്‌കൂപ്‌സ്. സർക്കാരിന്റെ മീഡിയ പ്രൊഡക്ഷൻ ജോലികൾ, സഹകരണവകുപ്പിന്റെ ഡോക്യുമെന്ററികൾ, സഹകരണസംഘങ്ങളുടെ പരസ്യങ്ങൾ, സ്വകാര്യപരസ്യങ്ങൾ തുടങ്ങിയവ സംഘം ചെയ്യുന്നുണ്ട്.


ടൂർഫെഡ് ടൂർ
കൊവിഡിനുശേഷം ഉൾനാടൻ മേഖലകളിലേക്ക് ടൂർ പാക്കേജുകൾ ഒരുക്കുന്ന ടൂർഫെഡ് 2021-22ൽ 2.97കോടിയുടെ നേട്ടമുണ്ടാക്കി.


വാരപ്പെട്ടി വാട്ടുകപ്പ
അമേരിക്ക, ന്യൂസിലൻഡ്, ആസ്‌ട്രേലിയ, ജർമ്മനി എന്നിവി​ടങ്ങളിലേക്ക് വാരപ്പെട്ടി സഹകരണസംഘത്തിന്റെ വാട്ടുകപ്പ കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും.

''സഹകരണവകുപ്പ് മുൻകാലങ്ങളിലെങ്ങും കണ്ടിട്ടില്ലാത്തവിധം അതിനൂതന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പക്കുന്നത്""
വി.എൻ.വാസവൻ,
സഹകരണമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, CO-OPERATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.