ഹെൽത്തി നൂഡിൽസ്, മുരിങ്ങ പാസ്ത, സൂപ്പ് മിക്സ് വിപണിയിലേക്ക്
തിരുവനന്തപുരം: പ്രമേഹ രോഗികൾക്കായി ഹെൽത്തി നൂഡിൽസ്. സൂപ്പ് മിക്സ്, മധുരമില്ലാത്ത കപ്പ് കേക്ക്, കുക്കീസ്, മുരിങ്ങ പാസ്ത, മില്ലറ്റ് മുസ്‌ലി തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ കുടുബശ്രീ വിപണിയി
ൽ അവതരിപ്പിക്കുന്നു. ജീവിതശൈലീരോഗങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യുന്നതിൽ കുടുംബശ്രീയുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.
കുടുംബശ്രീ ലൈഫ് സ്റ്റൈൽ ഇനിഷ്യേറ്റീവ് ഫോർ വൈറ്റൽ എംപവർമെന്റ് (കെലൈവ്) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. മുൻനിര ബ്രാൻഡഡ് ഉത്‌പന്നങ്ങൾക്ക് സമാനമായ പായ്ക്കിംഗാണുള്ളത്. ഹൈപ്പർടെൻഷൻ, അമിതവണ്ണം എന്നിവയെയും ആരോഗ്യപരമായി കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നതാണ് കുടുംബശ്രീയുടെ ഭക്ഷ്യോത്പന്നങ്ങൾ. ഉത്‌പന്നങ്ങളുടെ ശാസ്ത്രീയ നിർമ്മാണത്തിൽ കുടുംബശ്രീ ഉദ്യോഗസ്ഥർക്കായുള്ള പരിശീലനം ആരംഭിച്ചു. ഇതിന് ശേഷം ഉദ്യോഗസ്ഥർ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകും.
കാർഷിക, വ്യാവസായിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് കുടുംബശ്രീ സ്വന്തമാക്കിയ 180 സാങ്കേതികവിദ്യകളിൽ 18 എണ്ണം ജീവിതശൈലീ രോഗമുള്ളവർക്കുള്ള ഭക്ഷ്യോത്പന്നങ്ങളുടെ സംസ്കരണത്തിനാണ്.
..................
ജീവിതശൈലീ രോഗങ്ങളുള്ളവർക്ക് വ്യത്യസ്തമായ ഭക്ഷണങ്ങൾ അന്യമായതിനാലാണ് ആരോഗ്യകരവും സ്വാദിഷ്ഠവുമായ ഭക്ഷ്യോത്പന്നങ്ങൾ കുടുംബശ്രീ വിപണിയിലെത്തിക്കുന്നത്
ഡോ.എസ്. ഷാനവാസ്
സംസ്ഥാന പ്രോഗ്രാം ഓഫീസർ
കുടുംബശ്രീ
പുതിയ ഉത്പന്നങ്ങൾ
പ്രമേഹരോഗികൾക്കായി ലോ ഗ്ളൈസെമിക് ഇൻഡക്‌സ് പാനീയങ്ങൾ
സ്‌നാക്‌സുകൾ, ഉയർന്ന പ്രോട്ടീനും ഫൈബറും അടങ്ങിയ ബിസ്കറ്റുകൾ
കുക്കീസ്, റാഗി കൊണ്ടുള്ള പരമ്പരാഗത ഉത്പന്നങ്ങൾ,
മധുരക്കിഴങ്ങ്, റാഗി സൂപ്പ് മിക്‌സ്, പഞ്ചസാരയില്ലാത്ത ബ്രെഡ്, റസ്‌ക്, കപ്പ് കേക്ക്
മുരിങ്ങയിൽ നിന്നുള്ള ഇൻസ്റ്റന്റ് ഹെൽത്ത് മിക്‌സുകൾ
മധുരക്കിഴങ്ങിൽ നിന്നുള്ള നൂഡിൽസ് (ലോ ഗ്ളൈസെമിക് ഇൻഡക്‌സ്)
മുരിങ്ങ പാസ്ത, മില്ലറ്റ് മുസ്‌ലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |