കല്ലമ്പലം: ചാങ്ങാട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്ക് കടുവാപ്പള്ളി ജംഗ്ഷനിൽ കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ക്ഷേത്ര ഭാരവാഹികളെ പൊന്നാടയണിയിച്ചും ശീതളപാനീയങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തും എഴുന്നള്ളത്തിനെത്തിയ ആനകൾക്ക് വാഴക്കുലകൾ സമ്മാനിച്ചുമാണ് ഘോഷയാത്രയെ വരവേറ്റത്. കടുവാപ്പള്ളിയും ചാങ്ങാട് ഭഗവതി ക്ഷേത്രവും പ്രദേശത്തെ മത സൗഹാർദ്ദത്തിന്റെ കാവൽക്കാരാണെന്ന് ഇരു ട്രസ്റ്റുകളുടെയും ഭാരവാഹികൾ പറഞ്ഞു. ട്രസ്റ്റ് ഭാരവാഹികളായ ഇ.ഫസിലുദ്ദീൻ, യു.അബ്ദുൽ കലാം, എ.എം.അബ്ദുൽ റഹീം, ഡോ.പി.ജെ.നഹാസ്, എം.എസ്.ഷെഫീർ, എ.നഹാസ്, മുനീർ മൗലവി, എൻ.മുഹമ്മദ് ഷെഫീഖ്, ബുർഹാൻ, നവാസ്, സജീർഖാൻ, ക്ഷേത്ര ഭാരവാഹികളായ അഭിലാഷ്, ജയേഷ്, മുകേഷ്, പങ്കജാക്ഷകുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |