കാസർകോട് : കാസർകോട് നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ജില്ലാ യുവജന പാർലമെന്റ് സംഘടിപ്പിച്ചു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊരക്കോട് വാർഡ് കൗൺസിലർ രഞ്ജിത, സാമൂഹിക പ്രവർത്തകൻ മോഹനൻ മാങ്ങാട് എന്നിവർ സംസാരിച്ചു.ചടങ്ങിൽ ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബായി തിരഞ്ഞെടുത്ത മൈത്രി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മാർപാനടുകക്ക് യൂത്ത് ക്ലബ് അവാർഡ് സമ്മാനിച്ചു. അറ്റ്ലസ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആലമ്പാടിക്ക് സ്പെഷ്യൽ അപ്പറിസിയേഷൻ അവാർഡ് നൽകി. ഡോ. അപർണ കെ പി ക്ലാസ്സ് നയിച്ചു. ജോസ് തയ്യിൽ സംസാരിച്ചു. ടി.എം.അന്നമ്മ സ്വാഗതവും നാഷണൽ യൂത്ത് വളണ്ടിയർ സനൂജ നന്ദിയും പ്രകാശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |