കിളിമാനൂർ: മുൻ വിരോധത്താൽ യുവാവിനെ ആക്രമിച്ചക്കേസിലെ പ്രതിയെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഷിബുവിനെ ആക്രമിച്ച കിളിമാനൂർ കുന്നമേൽ കൗസല്യ മന്ദിരത്തിൽ വിമലിനെയാണ് (34) അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നിൽക്കുകയായിരുന്ന ഷിബുവിനെ ആക്രമിക്കുകയും കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ ഷിബു ഗോകുലം ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ ജില്ലാ പൊലീസ് മേധാവി ശില്പയുടെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി വിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ സ്റ്റേഷൻ ഇൻസ്പെക്ടർ സനോജ്,സബ് ഇൻസ്പെക്ടർ വിജിത്ത് വി.നായർ,എ.എസ്.താഹിർ,സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാജി, ശ്രീരാജ്,സുഭാഷ്,ശരത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |