തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ 7മുതൽ വൈകിട്ട് 6വരെയാണ് വോട്ടെടുപ്പ്.വോട്ടെണ്ണൽ മാർച്ച് 1ന്.
കൊല്ലം കോർപറേഷനിലും കണ്ണൂരിലെ ശ്രീകണ്ഠാപുരം,വയനാട് സുൽത്താൻബത്തേരി മുനിസിപ്പാലിറ്റികളിലും പാലക്കാട് ജില്ലാപഞ്ചായത്തിലും തിരുവനന്തപുരത്തെ കടയ്ക്കാവൂർ,കൊല്ലത്തെ വിളക്കുടി,ഇടമുളയ്ക്കൽ, പത്തനംതിട്ടയിലെ കല്ലൂപാറ, ആലപ്പുഴയിലെ തണ്ണീർമുക്കം,എടത്വാ, കോട്ടയത്തെ എരുമേലി,പാറത്തോട്,കടപ്ളാമറ്റം,വെളിയന്നൂർ, എറണാകുളത്തെ പോത്താനിക്കാട്, തൃശ്ശൂരിലെ തളിക്കുളം,കടങ്ങോട്, പാലക്കാട്ടെ ആനക്കര,കടമ്പഴിപ്പുറം,തൃത്താല,വെള്ളിനേഴി, മലപ്പുറത്തെ അബ്ദുറഹിമാൻനഗർ,കരുളായി,തിരുന്നാവായ,ഊരകം, കോഴിക്കോട് ചെറുവണ്ണൂർ, കണ്ണൂരിലെ പേരാവൂർ,മയ്യിൽ തുടങ്ങിയ പഞ്ചായത്തുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |