SignIn
Kerala Kaumudi Online
Friday, 20 September 2024 2.13 AM IST

കാക്കൂർ കാളവയലിനെ ടൂറിസവുമായി ഉത്തരവാദിത്ത ബന്ധിപ്പിക്കുന്നത് പരിശോധിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Increase Font Size Decrease Font Size Print Page
l
കാക്കൂർ കാളവയൽ കാർഷികമേള മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കാർഷിക സംസ്‌കാരം അനുഭവിച്ചറിയാൻ സാധിക്കുന്ന വിധം കാക്കൂർ കാളവയലിനെ ഉത്തരവാദിത്ത ടൂറിസവുമായി ബന്ധിപ്പിക്കുന്നത് പരിശോധിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാക്കൂർ കാളവയൽ കാർഷിക മേളയോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്ന ചടങ്ങും കന്നുകാലി പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷി ഉൾപ്പടെയുള്ള അനുഭവവേദ്യ ടൂറിസത്തെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റിത്തീർക്കാനുള്ള ജനകീയ ടൂറിസം നയത്തിന്റെ ഭാഗമായി നിലവിലുള്ളതാണ് ഉത്തരവാദിത്ത ടൂറിസം. കാർഷിക മേഖലയിൽ ഫാം ടൂറിസത്തിന്റെ സാധ്യതകളെയും ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ കാക്കൂർ കാളവയലിന്റെ പ്രചാരണ പ്രവർത്തനങ്ങൾ മാറ്റുന്നത് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.


അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ്, വൈസ് പ്രസിഡന്റ് എം.എം. ജോർജ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സാജു ജോൺ, രമ എം. കൈമൾ, സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, കാക്കൂർ കാളവയൽ ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ.കെ. രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, RIYAS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.