പത്തനംതിട്ട: കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം കവി പ്രഭാവർമ്മയ്ക്ക്.
55,555രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച് 31ന് കടമ്മനിട്ട സ്മൃതിമണ്ഡപത്തിൽ 15-ാമത് കടമ്മനിട്ട രാമകൃഷ്ണൻ സ്മൃതിദിനാചരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ അദ്ധ്യക്ഷനും മുൻ മന്ത്രിയുമായ എം.എ.ബേബി പുരസ്‌കാരം സമർപ്പിക്കും.മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മലയാള കാവ്യബോധത്തെ നവീകരിക്കുന്നതിൽ പ്രഭാവർമ്മയുടെ കവിതകൾക്കുള്ള പ്രധാന്യം വിലയിരുത്തിയാണ് പുരസ്കാരം.ഭാരവാഹികളായ വി.കെ.പുരുഷോത്തമൻ പിള്ള, ബാബുജോൺ,ആർ.കലാധരൻ, എം.ആർ ഗീതാദേവി, എം.ആർ.ഗീതാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |