കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക സംവിധാനത്തോട് കൂടി നിർമ്മിച്ച എ.കെ.എം കളിമുറ്റം ചിൽഡ്രൻസ് പാർക്ക് സൽമാൻ കുറ്റിക്കോട് ഉദ്ഘാടനം ചെയ്തു. ശിശു സൗഹൃദത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ കുട്ടികളുടെ വിനോദത്തിന് ഒഴിവു സമയങ്ങളിൽ ഉപയോഗിക്കാൻ വേണ്ടിയാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് ഉല്ലസിക്കാൻ സീസോ, റൗണ്ടിങ്ങ് ചെയർ, ബംബർ റൈഡ് തുടങ്ങി സംവിധാനങ്ങളാണ് പാർക്കിൽ ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിൽ സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പ്രധാനാദ്ധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, കെ. സുധ, സ്റ്റാഫ് സെക്രട്ടറി എം.ടി ജുമൈല എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |