കുറവിലങ്ങാട് : യുവാവിനെ വീട്ടിൽക്കയറി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. പെരുമ്പായിക്കാട് പാറമ്പുഴ പുൽപ്പാറ വട്ടമുകളേൽ വീട്ടിൽ ഷൈൻ (31), ഏറ്റുമാനൂർ കട്ടച്ചിറ വെട്ടിമുകൾ പള്ളിമല കുറ്റിവേലിൽ വീട്ടിൽ അനന്തു (27) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഒന്നിനായിരുന്നു സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് ഇവരും സുഹൃത്തും ചേർന്ന് പട്ടിത്താനത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ബിയർ കുപ്പിയും, കമ്പിവടിയും, വടിവാളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാളായ അജിമോനെ ആർപ്പൂക്കരയിൽ നിന്ന് നേരത്തെ പിടികൂടിയിരുന്നു. അനന്തുവിന് ഏറ്റുമാനൂർ സ്റ്റേഷനിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ വി.വിദ്യ, ടി.അനിൽകുമാർ, സി.പി.ഒമാരായ എം.കെ സുരേഷ് കുമാർ, സന്തോഷ്, പി.സി അരുൺകുമാർ, എം.കെ സിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |