കോട്ടയം: കോൺഗ്രസ് (എസ്) ജില്ലാ കമ്മിറ്റി ഓഫീസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും കേരളത്തോട് ചിറ്റമ്മ നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേലിൽ അദ്ധ്യക്ഷത വഹിച്ചു. വി.വി. സന്തോഷ് ലാൽ , സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഷിഹാബുദീൻ, സി.ആർ. വത്സൻ, നിർവാഹക സമിതി അംഗങ്ങളായ സജി നൈനാൻ, അനിൽ മാടപ്പള്ളി, പി.പി. ജോർജ്കുട്ടി, പി. പ്രസന്നകുമാർ, സന്തോഷ് കാലാ, പോൾസൺ പീറ്റർ, രാജേഷ് നട്ടാശേരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |