കൊച്ചി: പശ്ചിമകൊച്ചിയെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് നയിച്ച പാഴൂരിലെ പമ്പിംഗ് സ്റ്റേഷനിലെ മോട്ടോറുകളുടെ തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. രണ്ടു മോട്ടോറുകളിൽ ഒന്നിന്റെ തകരാർ പരിഹരിച്ച് ട്രയൽ റൺ ഇന്നലെ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും രാത്രി 8.30വരെ ഇത് സാദ്ധ്യമായിരുന്നില്ല.
മോട്ടോറിന്റെ തകരാർ ഉടൻ പരിഹരിക്കുമെന്നും രണ്ടാമത്തെ മോട്ടോർ മാർച്ച് എട്ടോടെ പ്രവർത്തന സജ്ജമാക്കുമെന്നും ജല അതോറിട്ടി അധികൃതർ അറിയിച്ചു. പ്രശ്നത്തിന് പരിഹാരം കാണുന്നതു വരെ ചെല്ലാനം, കുമ്പളങ്ങി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, മുണ്ടംവേലി, പള്ളുരുത്തി എന്നിവിടങ്ങളിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു.
ഇന്നലെ മരട്, പെരുമാനൂർ, തൈക്കാട്ടുശേരി എന്നിവിടങ്ങളിൽ നിന്നായി 6,69,500ലിറ്റർ വെള്ളം ഇന്നലെ വിതരണം ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |