SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.22 AM IST

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽ.ഡി.എഫിന്റെ5 സീറ്റ് യു.ഡി.എഫ് പിടിച്ചു 

udf

എൽ.ഡി.എഫ്-15, യു.ഡി.എഫ്-11, ബി.ജെ.പി-2

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ത്തെ​ 12​ ​ജി​ല്ല​ക​ളി​ലെ​ 28​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ​ന​ട​ന്ന​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​ട​തു​മു​ന്ന​ണി​ 15​ ​സീ​റ്റ് ​നേ​ടി​ ​മു​ന്നി​ലെ​ത്തി.​ ​എ​ൽ.​ഡി.​എ​ഫി​ൽ​ ​നിന്ന് 5 സീ​റ്റു​ക​ൾ​ ​പി​ടി​ച്ചെ​ടു​ത്ത​ത് ​യു.​ഡി.​എ​ഫി​നുംനേ​ട്ട​മാ​യി​ .​യു.​ഡി.​എ​ഫി​ന് 11​ ​സീ​റ്റും,​ബി.​ജെ.​പി​ക്ക് 2​ ​സീ​റ്റും​ ​ല​ഭി​ച്ചു.​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ഒ​രു​ ​സീ​റ്റ് ​ബി.​ജെ.​പി​ ​പി​ടി​ച്ചു. ​യു.​ഡി.​എ​ഫി​ന്റെ​ ​ഒ​രു​ ​സീ​റ്റ് ​പി​ടി​ച്ചെ​ടു​ക്കാ​നാ​യ​തും​ ,14​ ​സീ​റ്റു​ക​ൾ​ ​നി​ല​നി​റു​ത്തി​യ​തു​മാ​ണ് ​എ​ൽ.​ഡി.​എ​ഫി​ന് ​ആ​ശ്വാ​സ​മാ​യ​ത്.
കൊ​ല്ലം​ ​കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​മീ​ന​ത്തു​ചേ​രി​ ​വാ​ർ​ഡ്,​ ​കോ​ട്ട​യം​ ​ക​ട​പ്ലാ​മ​റ്റം​ ​പ​ഞ്ചാ​യ​ത്തി​ലെ​ 12​-ാം​ ​വാ​ർ​ഡ്,​ ​കോ​ഴി​ക്കോ​ട് ​ചെ​റു​വ​ണ്ണൂ​രി​ലെ​ 15​-ാംവാ​ർ​ഡ്,​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​പാ​ളാ​ക്ക​ര​ ​വാ​ർ​ഡ്,​ ​പാ​ല​ക്കാ​ട് ​തൃ​ത്താ​ല​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​നാ​ലാം​ ​വാ​ർ​ഡ് എ​ന്നി​വ​യാ​ണ് ​യു​.ഡി​.എ​ഫ് ​എ​ൽ.​ഡി.​എ​ഫി​ൽ​ ​നി​ന്നും​ ​പി​ടി​ച്ചെ​ടു​ത്ത​ത്.
തി​രു​വ​ന​ന്ത​പു​രം​ ​ക​ട​യ്ക്കാ​വൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​നി​ല​യ്ക്കാ​മു​ക്ക് ​വാ​ർ​ഡ് ​യു.​ഡി​.എ​ഫി​ൽ​ ​നി​ന്ന് ​എ​ൽ​.ഡി​.എ​ഫ് ​പി​ടി​ച്ചെ​ടു​ത്തു.​പ​ത്ത​നം​തി​ട്ട​ ​ക​ല്ലൂ​പ്പാ​റ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഏ​ഴാം​ ​വാ​ർ​ഡാ​ണ് ​എ​ൽ.​ഡി​.എ​ഫി​ൽ​ ​ബി​ജെ​പി​ ​പി​ടി​ച്ച​ത്.​ ​ആ​ല​പ്പു​ഴ​ ​ത​ണ്ണീ​ർ​മു​ക്കം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ആ​റാം​ ​വാ​ർ​ഡ് ​ബി​.ജെ.​പി​ ​നി​ല​നി​റു​ത്തി.​യു.​ഡി.​എ​ഫി​ന്റെ​ ​സി​റ്റിം​ഗ് ​സീ​റ്റു​ക​ളി​ൽ​ ​കോ​ട്ട​യം​ ​എ​രു​മേ​ലി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​അ​ഞ്ചാം​ ​വാ​ർ​ഡ്,​പാ​ല​ക്കാ​ട് ​ആ​ന​ക്ക​ര​യി​ലെ​ ​ഏ​ഴാം​ ​വാ​ർ​ഡ്,​മ​ല​പ്പു​റം​ ​അ​ബ്ദു​റ​ഹി​മാ​ൻ​ന​ഗ​റി​ലെ​ ​ഏ​ഴാം​ ​വാ​ർ​ഡ്,​ ​എ​ന്നി​വ​ ​കോ​ൺ​ഗ്ര​സും​ ​മ​ല​പ്പു​റം​ ​ക​രു​ളാ​യി​യി​ലെ​ ​പ​ന്ത്ര​ണ്ടാം​ ​വാ​ർ​ഡും,​ഊ​ര​ക​ത്തെ​ ​അ​ഞ്ചാം​ ​വാ​ർ​ഡും​ ​മു​സ്ലിം​ ​ലീ​ഗും​ ​നി​ല​നി​റു​ത്തി.
ഇ​ട​തു​മു​ന്ന​ണി​യു​ടെ​ ​സി​റ്റിം​ഗ് ​സീ​റ്റു​ക​ളാ​യ​ ​കൊ​ല്ലം​ ​വി​ള​ക്കു​ടി​യി​ലെ​ ​ഒ​ന്നാം​ ​വാ​ർ​ഡും,​ഇ​ട​മു​ള​യ്ക്ക​ലി​ലെ​ ​നാ​ലാം​ ​വാ​ർ​ഡും​ ​എ​റ​ണാ​കു​ളം​ ​പോ​ത്താ​നി​ക്കാ​ട്ടെ​ ​പ​തി​നൊ​ന്നാം​ ​വാ​ർ​ഡും​ ​തൃ​ശ്ശൂ​ർ​ ​ക​ട​ത്തോ​ടി​ലെ​ ​പ​തി​നാ​ലാം​ ​വാ​ർ​ഡും,​ത​ളി​ക്കു​ള​ത്തെ​ ​നാ​ലാം​ ​വാ​ർ​ഡും​ ​പാ​ല​ക്കാ​ട് ​ക​ട​മ്പ​ഴി​പ്പു​റം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ​തി​നേ​ഴാം​ ​വാ​ർ​ഡും,​ ​പാ​ല​ക്കാ​ട് ​ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഏ​ഴാം​ ​വാ​ർ​ഡും​ ​ക​ണ്ണൂ​ർ​ ​പേ​രാ​വൂ​രി​ലെ​ ​ഒ​ന്നാം​ ​വാ​ർ​ഡും​ ​ശ്രീ​ക​ണ്ഠാ​പു​രം​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​വാ​ർ​ഡും​ ​മ​യ്യി​ൽ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​എ​ട്ടാം​ ​വാ​ർ​ഡും​ ​സി.​പി.​എ​മ്മും​ ​കോ​ട്ട​യം​ ​വെ​ളി​യ​ന്നൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​വാ​ർ​ഡ് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സും​ ​നേ​ടി.​
പാ​ല​ക്കാ​ട് ​ആ​ല​ത്തൂ​ർ,​ ​കോ​ട്ട​യം​ ​പാ​റ​ത്തോ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​സി.​പി.​ഐ​ ​വി​ജ​യം​ ​നി​ല​നി​റു​ത്തി.​ആ​ല​പ്പു​ഴ​ ​എ​ട​ത്വാ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​താ​യ​ങ്ക​രി​ ​വാ​ർ​ഡ് ​ഇ​ട​തു​മു​ന്ന​ണി​ ​സ്വ​ത​ന്ത്ര​ൻ​ ​നി​ല​നി​റു​ത്തി.

കക്ഷി നില.(ബ്രാക്കറ്റിൽ നേരത്തെയുണ്ടായിരുന്നത്)

ഇടതുമുന്നണി 15.(21) സി.പി.എം 11(15), സി.പി.ഐ.2(3),കേരളകോൺഗ്രസ് മാണി 1(2),ഇടതുസ്വതന്ത്രൻ 1(1).

ഐക്യമുന്നണി. 11 (6).കോൺഗ്രസ് 5(4),മുസ്ലീം ലീഗ് 3(2), ആർ.എസ്.പി.1(0),യു.ഡി.എഫ്.സ്വതന്ത്രർ 2(0)

എ​രു​മേ​ലി​യി​ൽ​ ​ഭ​ര​ണ​മാ​റ്റം:
ചെ​റു​വ​ണ്ണൂ​ർ​ ​യു.​ഡി.​എ​ഫി​ന്

തി​രു​വ​ന​ന്ത​പു​രം​:​ത​ദ്ദേ​ശ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​ത്തോ​ടെ​ കോ​ട്ട​യ​ത്തെ​ ​എ​രു​മേ​ലി,​ ​കോ​ഴി​ക്കോ​ട്ടെചെ​റു​വ​ണ്ണൂർ ​പഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ഭ​ര​ണ​ ​മാ​റ്റ​ത്തി​ന് ​ക​ള​മൊ​രു​ങ്ങി. 23​ ​അം​ഗ​ ​എ​രു​മേ​ലി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​യു.​ഡി​.എ​ഫി​ലെ​ ​ഒ​രം​ഗ​ത്തി​ന്റെ​ ​പി​ന്തു​ണ​യി​ലാ​ണ് ​എ​ൽ.​ഡി​.എ​ഫ് ​ഭ​ര​ണം ന​ട​ത്തി​ ​വ​ന്ന​ത്.​ ​ഇ​ട​ഞ്ഞു​ ​നി​ന്നി​രു​ന്ന​ ​അം​ഗം​ ​ഇ​പ്പോ​ൾ​ ​യു.ഡി​.എ​ഫു​മാ​യി​ ​ചേ​ർ​ന്നാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ജ​യ​ത്തോ​ടെ​ 23​ ​അം​ഗ​ ​സ​മി​തി​യി​ൽ​ ​യു.​ഡി. എ​ഫി​ന്റെ​ ​അം​ഗ​ബ​ലം​ 12​ ​ആ​യ​ത് ​ഭ​ര​ണ​ ​മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കി.
ചെ​റു​വ​ണ്ണൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ലെ​ 15​–ാം​ ​വാ​ർ​ഡ് ​യു​.ഡി​.എ​എ​ഫ് ​പി​ടി​ച്ചെ​ടു​ത്തു.​ ​മു​സ്ലിം​ ​ലീ​ഗി​ലെ​ ​പി.​മും​താ​സാ​ണ് വി​ജ​യി​ച്ച​ത് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​സി​.പി​.ഐ​യി​ലെ​ ​ഇ.​പി.​രാ​ധ​ ​മ​രി​ച്ച​ ​ഒ​ഴി​വി​ലാ​യി​രു​ന്നു​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ്.​ 15​ ​അം​ഗ​ ​ഭ​ര​ണ​സ​മി​തി​യി​ൽ​ ​ എ​ൽ.​ഡി.​എ​ഫ്–8,​ ​യു.​ഡി.എ​ഫ് 7​ ​എ​ന്ന​താ​യി​രു​ന്നു​ 2020​ ​ലെ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​ക​ക്ഷി​നി​ല.​ ​​ഒ​ക്ടോ​ബ​ർ​ 29​ന് ​ന​ട​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​ ​യു​ഡി​എ​ഫി​ലെ​ ​എ​ൻ.​ടി.​ഷി​ജി​ത്ത് ​പ്ര​സി​ഡ​ന്റാ​യി.​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ച്ച​തോ​ടെ​ ​യു​.ഡി​.എ​ഫി​ന് ​ഭൂ​രി​പ​ക്ഷ​മാ​യി.

ക​ക്ഷി​ ​നി​ല
(​ബ്രാ​ക്ക​റ്റി​ൽ​ ​നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന​ത്)

ഇ​ട​തു​മു​ന്ന​ണി​-15(21​).​​ ​സി.​പി.​എം​ 11​(15​),​ ​സി.​പി.​ഐ.2​(3​),​കേ​ര​ള​കോ​ൺ​ഗ്ര​സ് ​മാ​ണി​ 1​(2​),​ഇ​ട​തു​സ്വ​ത​ന്ത്ര​ൻ​ 1​(1​).
ഐ​ക്യ​മു​ന്ന​ണി-​ 11​ ​(6​).​കോ​ൺ​ഗ്ര​സ് 5​(4​),​മു​സ്ലീം​ ​ലീ​ഗ് 3​(2),​ ​ആ​ർ.​എ​സ്.​പി.1​(0​),​യു.​ഡി.​എ​ഫ്.​സ്വ​ത​ന്ത്ര​ർ​ 2​(0)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.