അമ്പലപ്പുഴ : അന്യായമായ പാചകവാതക വില വർദ്ധനവിനെതിരെ കോൺഗ്രസ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 121 ,123 ബുത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ കുറവൻതോട് ജംഗ്ഷനിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു .യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഷിതാഗോപിനാഥ് സമരം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ടി.എസ് .കബീർ അദ്ധ്യക്ഷനായി. യുത്ത്കെയർ ജില്ല കോർഡിനേറ്റർ നിസാർ വെള്ളാപ്പള്ളി .,ഗ്രാമ പഞ്ചായത്ത് അംഗം സീന ,മുഹമ്മദ് പുറക്കാട് , ഹാഷിം വണ്ടാനം ,അനിൽ വെള്ളൂർ ,അബ്ദുറഹ്മാൻ ,മുഹമ്മദ് കുഞ്ഞ് ,കമർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |