ആലപ്പുഴ: പാതിരപ്പളളി ഓംകാർ ബാഡ്മിന്റൺ അക്കാഡമിയുടെ ഒന്നാമത് ഡി ലെവൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നു 64 ടീമുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നാതു, അതുൽ (എസ്.സി.ടി, തുറവൂർ), രണ്ടാം സ്ഥാനം (മിസ്ര,നിതീഷ് - സി.ബി.സി ചേർത്തല), മൂന്നാം സ്ഥാനം ഷാജി, ഷാരോൺ (ഫെതർ റോക്സ് ആര്യാട്), നാലാം സ്ഥാനം അഖിൽ, ജോബിൻ (ലവ് ആൾ, ആലപ്പുഴ) എന്നിവർ കരസ്ഥമാക്കി. വിജയികൾക്ക് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു സമ്മാനദാനം നിർവഹിച്ചു. പ്ലെയേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ഇന്ദ്രജിത്ത്, അജിത്, സോബിൻ, സജീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |