കാഞ്ഞങ്ങാട്: മാലിന്യമുക്തമായ കരുത്തുറ്റ അജാനൂരിനെ സൃഷ്ടിച്ചെടുക്കാൻ അജാനൂർ ഗ്രാമപഞ്ചായത്ത് 'ക്ലീൻ ഊര് അജാനൂർ' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതി രാവണേശ്വരം തണ്ണോട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.മിനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സബീഷ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ , പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാരി, വാർഡ് മെമ്പർ എം.ബാലകൃഷ്ണൻ, ഗ്രീൻ വേംസ് കോർഡിനേറ്റർ അഭിരാജ് എന്നിവർ സംസാരിച്ചു. സി.ഡി.എസ്.വാർഡ് തല സെക്രട്ടറി ശ്യാമള ശ്രീധരൻ സ്വാഗതവും കെ.ശോഭ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |