പയ്യന്നൂർ : നഗരസഭ പി.എം.എ.വൈ ലൈഫ് ഭവന പദ്ധതി ഗുഭോക്താക്കൾക്കുള്ള ആദ്യ ഗഡു ധന സഹായ വിതരണവും ഗുണഭോക്തൃ സംഗമവും ചെയർപേഴ്സൺ കെ.വി. ലളിത ഉൽഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ, വി.ബാലൻ, വി.വി. സജിത, ടി.വിശ്വനാഥൻ ,സൂപ്രണ്ട് എ.ആന്റണി, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല സംസാരിച്ചു. നൈമിമോൾ തോമസ് പദ്ധതി വിശദീകരിച്ചു. മാലിന്യ സംസ്കരണ രീതികളെക്കുറിച്ച് നഗരസഭ ക്ലീൻ സിറ്റി മാനേജർ സി.സുരേഷ്കുമാറും ചെലവ് കുറഞ്ഞ ഭവന നിർമ്മാണ രീതികളെക്കുറിച്ച് കിരൺ. കെ.നായറും ക്ലാസ്സെടുത്തു.ലൈഫ് പദ്ധതിയിൽ പയ്യന്നൂർ നഗരസഭയിൽ 823 ഗുണഭോക്താക്കളാണ് ഉൾപ്പെട്ടിട്ടുള്ളത്.613 ഗുണഭോക്താക്കളുടെ വീടുകൾ ഇതിനോടകം പൂർത്തികരിച്ചിട്ടുണ്ട്. പത്താം പദ്ധതിയിൽപ്പെട്ട പുതിയ 75 ഗുണഭോക്താക്കളടക്കം 210 പേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |