ഭാർഗവീനിലയത്തിനുവേണ്ടി പി.ഭാസ്കരന്റെ വരികൾക്ക് എം.എസ് ബാബുരാജ് ഈണം പകർന്ന താമസമെന്തേ വരുവാൻ എന്ന ഗാനത്തിന്റെ പുനരാവിഷ്കാരം പുറത്തിറങ്ങി.ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിനു വേണ്ടിയാണിത്.എം.എസ് ബാബുരാജിന് മുൻകൂർ ജന്മദിനാശംസ നേർന്നു കൊണ്ടാണ് ഗാനം പുറത്തിറക്കിയത്.യേശുദാസ് ആലപിച്ച ഗാനത്തിന്റെ പുതിയ പതിപ്പിൽ പാടുന്നത് ഷഹബാസ് അമൻ ആണ്.ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ഗാനം പുതിയ സാങ്കേതിക മികവിൽ സംഗീത സംവിധായകരായ ബിജിബാൽ,റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബുആണ് നീലവെളിച്ചം ഒരുക്കുന്നത്. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |