കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാർ സ്‌കൂൾ പാചക തൊഴിലാളികളോട് കാണിക്കുന്ന ,അവഗണന, വേതനം കുടിശ്ശിക ഉൾപ്പെടെ എത്രയും പെട്ടെന്ന് അനുവദിക്കുക, സ്‌കൂൾ പാചക തൊഴിലാളികളെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക, വെട്ടിക്കുറച്ച ഉച്ചഭക്ഷണ ഫണ്ട് പുനസ്ഥാപിക്കുക, പാചക വാതകത്തിന്റെ വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (സി.ഐ.ട.ിയു) ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചു ധർണ്ണയും നടത്തി.
കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും മാർച്ച് ആരംഭിച്ചു.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. കമലാസൻ ഉദ്ഘാടനം ചെയ്തു. കെ.ജെ.ശോഭ അദ്ധ്യക്ഷത വഹിച്ചു. ഗിരികൃഷ്ണൻ, കാറ്റാടി കുമാരൻ, കെ.വി.രാഘവൻ, പി.വിജയൻ, ബി. ശോഭ,സി.ശാന്തഎന്നിവർ സംസാരിച്ചു. കെ. കണ്ണൻ സ്വാഗതം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |