തളിപ്പറമ്പ്:നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പാമ്പുകളെ തിരിച്ചറിയുന്നതിനായുള്ള ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ തയ്യാറാക്കി എം.വി.ആർ സ്നേക്ക് പാർക്ക് ആൻഡ് സൂ. വന്യജീവി ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ആൻഡ്രോയ്ഡ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ ഓഫ്‌ലൈൻ ആയും ഉപയോഗിക്കാമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. സ്‌നേയ്ക്ക് പാർക്കിന്റെ ചരിത്രത്തിൽ തന്നെ നാഴികകല്ലായി മാറുകയാണ് സ്‌നേയ്ക് ലെൻസെന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ എന്ന് സ്‌നേയ്ക്ക് പാർക്ക് ഡയറക്ടർ പ്രൊഫ: ഇ കുഞ്ഞിരാമൻ പറഞ്ഞു.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പാമ്പിനെ കാണുന്ന പക്ഷം ഫോട്ടോ എടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്താൽ ഉടൻ തന്നെ പാമ്പിനെ തിരിച്ചറിയാം. ചാറ്റ്‌ബോട്ടു വഴി പാമ്പ് വിദഗ്ദരുടെ സഹായവും ലഭ്യമാകും.
ചികിത്സ ലഭിക്കാനും സൗകര്യം
പാമ്പുകളെ തിരിച്ചറിയുന്നതിന് പുറമെ പാമ്പു കടിയേറ്റാൽ ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ സേവനം ലഭ്യമാകാനും സാധിക്കത്തക്ക വിധത്തിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത് എന്ന് ഡയറക്ടർ അറിയിച്ചു. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലാറിസ് എഐ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചിട്ടുള്ളത്.
സ്വുച്ചോൺ ആംഫി തിയേറ്ററിൽ
സ്‌നേയ്ക് പാർക്കിലെ ആംഫിതിയേറ്ററിൽ വച്ച് നടന്ന ചടങ്ങിൽ ഫോറസ്റ്റ് നോർത്തേൺ സർക്കിൾ ചീഫ് കെ. ദീപ ആപ്ലിക്കേഷൻ വീഡിയോ സ്വിച്ചോൺ കർമ്മം നിർവഹിച്ചു.എ.ഐ. ലാറിസ് പ്രതിനിധികളെ സ്‌നേയ്ക്ക് പാർക്ക് ഡയറക്ടർ പ്രൊഫ. ഇ കുഞ്ഞിരാമൻ ഫോറസ്റ്റ് നോർത്തേൺ സർക്കിൾ ചീഫിനെ പൊന്നാട നൽകി ആദരിച്ചു. തൃശൂർ സൂ ഡയറക്ടർ കീർത്തി , ഡോ.ജോർജ് ചാണ്ടി, പ്രൊഫസർ ഡോ.ശൂർവീർ സിംഗ് , തളിപ്പറമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.രതീശൻ. പരിസ്ഥിതി സംരക്ഷകൻ വിജയ് നീലകണ്ഠൻ, മാസ്റ്റർ ദീപക് ദേവ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |