തൃക്കരിപ്പൂർ: കേരള സംസ്ഥാന സീനിയർ വനിതാ ഫുട്ബാൾ ടീം കോച്ചിംഗ് ക്യാമ്പിലേക്ക് ജില്ലാ ടീം ക്യാപ്റ്റൻ ആര്യശ്രീ ഉൾപ്പെടെ കാസർകോട് ജില്ലയിൽ നിന്ന് അഞ്ചുപേർ ഇടം നേടി. തിരുവല്ലയിൽ നടന്ന ഇരുപത്തിനാലാമത് സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് സീനിയർ വുമൺസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജില്ലാ ടീമിനുവേണ്ടി, കാഴ്ച വെച്ച മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കോച്ചിംഗ് ക്യാമ്പിലേക്ക് ജില്ലയിൽ നിന്നും അഞ്ച് പേർക്ക് ഇടം ലഭിച്ചത്.
ആര്യശ്രീക്കു പുറമെ, വൈസ് ക്യാപ്റ്റൻ ഗ്രീഷ്മ, മുൻ സംസ്ഥാന താരവും ഇന്ത്യൻ ക്യാമ്പ് അംഗവും കൂടിയായ പി. മാളവിക, മുൻ സംസ്ഥാന താരങ്ങളായ എം. അഞ്ചിത, വി.വി.ആരതി എന്നിവരാണ് സംസ്ഥാന ക്യാമ്പിലേക്ക് ഇടം നേടിയവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |