പാലക്കാട്: ചിറ്റൂർ മേഖലയിൽ നിന്ന് കള്ള് ചെത്തുന്നതിന് തെങ്ങിൻ തോപ്പുകളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നു. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട തോപ്പുകളിൽ നിന്ന് മാത്രമേ ഏപ്രിൽ ഒന്നുമുതൽ ചെത്ത് അനുവദിക്കൂ. 2022-23 രണ്ടാം അർദ്ധ വർഷത്തേക്ക് കള്ള് ചെത്തുന്നതിന് അനുമതി നൽകിയിട്ടുള്ള തോപ്പുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട തോപ്പുകളിൽ നിന്ന് ആവശ്യമെങ്കിൽ തുടർന്നും കള്ള് ചെത്തുന്നതിന് അനുമതി നൽകുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു.
ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസ്, ചിറ്റൂർ റേഞ്ച് ഓഫീസ്, കൊല്ലങ്കോട് റേഞ്ച് ഓഫീസ്, മേനോൻപാറ എഫ്.എൽ 9 വെയർ ഹൗസിലെ എക്സൈസ് ഓഫീസ്, എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, മുതലമട, കൊല്ലങ്കോട് പഞ്ചായത്ത് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും തോപ്പുകളുടെ ലിസ്റ്റ് പരിശോധനയ്ക്കായി ലഭിക്കും.
ഡാറ്റാ ബാങ്കിൽ തോപ്പുകൾ ഉൾപ്പെടുത്തുന്നതിനായി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് അപേക്ഷ നൽകണം. അപേക്ഷയുടെ മാതൃക ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസ്, ചിറ്റൂർ റെയ്ഞ്ച് ഓഫീസ്, കൊല്ലങ്കോട് റെയ്ഞ്ച് ഓഫീസ്, മേനോൻപാറ എഫ്.എൽ ഒമ്പത് വെയർ ഹൗസിലെ എക്സൈസ് ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |