പ്രശസ്ത ചിത്ര സംയോജകൻ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ.
ഇഷ്ക്, അടി റിലീസിന് ഒരുങ്ങുന്ന മഹാറാണി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രതീഷ് രവി ആണ് രചന നിർവഹിക്കുന്നത്. ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും പെൻ ആന്റ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് നിർമ്മാണം.
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നൗഫൽ അബ്ദുള്ള ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. ഇതിനുശേഷമായിരിക്കും ഫഹദ് ഫാസിൽ ചിത്രം ആരംഭിക്കുക. രോമാഞ്ചത്തിനു ശേഷം ജിതു മാധവൻ രചനയും സംവിധാനവും നിർമ്മിക്കുന്ന ചിത്രത്തിലാണ് ഫഹദ് ഇനി അഭിനയിക്കുന്നത്. ഈ മാസം ബംഗ്ളൂരുവിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന് ആവേശം എന്ന് പേരിടാനാണ് ആലോചന. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദാണ് നിർമ്മാണം. അൽത്താഫ് സലിമിന്റെ ഒാടും കുതിര ചാടും കുതിര, ഹൊംബാലെ ഫിലിംസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ധൂമം എന്നിവയാണ് ഫഹദിന്റെ പുതിയ സിനിമകൾ. ധൂമത്തിൽ ഫഹദ് തന്റെ രംഗങ്ങൾ പൂർത്തിയാക്കിയതാണ്. അടുത്ത ഷെഡ്യൂൾ ഉടൻ കൊച്ചിയിൽ ആരംഭിക്കും.
പുഷ്പയുടെ രണ്ടാം ഭാഗത്തിൽ അഭിനയിച്ചു വരികയാണ് ഫഹദ്. അതേസമയം അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന പാച്ചുവും അത്ഭുതവിളക്കും ഏപ്രിൽ 28ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |