പൂച്ചാക്കൽ: വേനൽ കടുത്തതോടെ പക്ഷികൾക്ക് കുടിവെള്ളം ഒരുക്കി കുട്ടികൾ മാതൃകയായി. പൂച്ചാക്കൽ പോലിസ് സ്റ്റേഷന്റെ ശിശുസൗഹൃദ സെന്ററിന് മുൻവശം പ്രത്യേകം തയ്യാറാക്കിയ പാത്രത്തിലാണ് പക്ഷികൾക്ക് ദാഹജലം തയ്യാറാക്കിയത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം ഷെയർ ചെയ്ത പോസ്റ്റാണ് തങ്ങൾക്ക് പ്രചോദനമായതെന്ന് കളിവീട് ബാലവേദി പ്രസിഡന്റ് കാർത്തിക് പറഞ്ഞു. രക്ഷാധികാരി അഡ്വ.രജിത,സെക്രട്ടറി ശിവരഞ്ജിനി തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുമെന്ന് പൂച്ചാക്കൽ ശിശു സൗഹൃദ പൊലീസ് സി.ഐ എം.അജയമോഹൻ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |