മോസ്കോ : ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങൾക്കുള്ള വിസാ നടപടിക്രമങ്ങൾ ലഘൂകരിക്കാനുള്ള ശ്രമത്തിലാണെന്ന് റഷ്യ. സിറിയ, ഇൻഡോനേഷ്യ, അംഗോള, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവയാണ് റഷ്യയുടെ പരിഗണനയിലുള്ള മറ്റ് രാജ്യങ്ങൾ. സൗദി അറേബ്യ, ബാർബഡോസ്, ഹെയ്തി, സാംബിയ, കുവൈറ്റ്, മലേഷ്യ, മെക്സിക്കോ, ട്രിനിഡാഡ് തുടങ്ങി പതിനൊന്ന് രാജ്യങ്ങളുമായി വിസാ രഹിത യാത്രകൾക്കായുള്ള കരാറിനായും റഷ്യ തയാറെടുക്കുന്നുണ്ട്. യുക്രെയിനിലെ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇന്ത്യ, ചൈന, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുമായുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് റഷ്യ. യു.എസും ജപ്പാനും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ ഉപരോധങ്ങളേർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |