ഈരാറ്റുപേട്ട . ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ നടപ്പിലാക്കുന്ന കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് നിർവഹിച്ചു. ചെമ്മലമറ്റം ക്ഷീര സംഘത്തിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് ജോസുകുട്ടി മൂവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ഡയറി എക്സ്റ്റൻഷൻ ഓഫീസർ അനു കുമാരൻ, ക്ഷീര സംഘം ഭാരവാഹികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 14 ക്ഷീര സംഘങ്ങൾക്കായി 674 ചാക്ക് കാലിത്തീറ്റയാണ് അൻപത് ശതമാനം സബ്സിഡിയോടെ വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |