തെലുങ്ക്, ബോളിവുഡ് താരം രശ്മിക മന്ദാനയോട് ക്രഷ് വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് യുവതാരം ശുഭ്മാൻ ഗിൽ. ഇഷ്ടപ്പെട്ട നടി ആരെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ശുഭ്മാന്റെ മറുപടി.
ബോളിവുഡ് നടി സാറ അലിഖാനുമായി ശുഭ്മാൻ പ്രണയത്തിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറുമായി താരം ഡേറ്റിംഗിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ പ്രണയദിനത്തിൽ ഒരു റസ്റ്റോറന്റിൽ ഇരിക്കുന്ന ചിത്രം ശുഭ്മാൻ പങ്കുവച്ചിരുന്നു. 2021 ജൂലായ്യിൽ സാറ തെൻഡുൽക്കർ ഇതേ റസ്റ്റോറന്റിൽ നിന്നുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ ഇട്ടിരുന്നതായി പിന്നീട് ആരാധകർ കണ്ടെത്തി.എന്നാൽ രശ്മിക മന്ദാന ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |