തൃശൂർ: ഓയിസ്‌ക ഇന്റർനാഷണലിന്റെയും പ്രകൃതി സംരക്ഷണ സംഘത്തിന്റെയും നേതൃത്വത്തിൽ പറവകൾക്കായുള്ള സ്‌നേഹ തണ്ണീർക്കുടം സ്ഥാപിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂളിൽ ഗായകൻ സന്നിധാനന്ദൻ നിർവഹിച്ചു. ഔഷധി പഞ്ചകർമ്മ ആശുപത്രി സീനിയർ കൺസൾട്ടന്റും ഓയിസ്‌ക ഇന്റർനാഷ്ണൽ പ്രസിഡന്റുമായ ഡോ.കെ.എസ് രജിതൻ അദ്ധ്യക്ഷത വഹിച്ചു.
പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് തണ്ണീർക്കുടം പദ്ധതിയുടെ ബ്രോഷർ കൈമാറി പദ്ധതി വിശദീകരിച്ചു. ഔഷധ സസ്യ ബോർഡ് സയന്റിഫിക് ഓഫീസർ ഡോ.ഒ.എൽ.പയസ്, ഡോ.ജോസഫ് , ഇട്ടീര, ഇ.സത്യഭാമ ടീച്ചർ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |