തിരുവനന്തപുരം: ആദ്യമായി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് നടി സ്വാസിക.സ്റ്റാച്യു ഹിൽട്ടൺ ഗാർഡൺ ഹോട്ടലിന് മുന്നിലാണ് കുടുംബത്തിനൊപ്പം പൊങ്കാലയിട്ടത്. 'എല്ലാ വർഷവും ആഗ്രഹിക്കും പൊങ്കാലയിടാൻ. പക്ഷെ എപ്പോഴും തടസങ്ങൾ വരും. ഇക്കുറി നടന്നു'. കൈകൂപ്പി സ്വാസിക പറഞ്ഞു. പ്രത്യേകിച്ച് വലിയ ആഗ്രഹങ്ങളൊന്നുമില്ല. ജോലി നന്നായിട്ട് പോകണമെന്ന് മാത്രമാണ് പ്രാർത്ഥന. രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്തെത്തി.ആറ്റുകാൽ ദർശനവും നടത്തി.രണ്ട് തരം അരിപ്പായസമാണ് ഇട്ടത്. അമ്മ എല്ലാവർഷവും പൊങ്കാലയ്ക്ക് എത്തുമെങ്കിലും ചിറ്റമ്മമാർക്കും അമ്മായിമാർക്കും പുതിയ അനുഭവമാണ്.ക്ഷേത്രത്തിന് സമീപം പൊങ്കാല ഇടണമെന്ന ആഗ്രഹം നടന്നില്ല.സാധാരണ വെയിലത്തിറങ്ങാൻ മടിക്കും.പക്ഷെ ഈ വെയിൽ വല്ലാത്ത ഒരു എനർജിയാണ് നൽകിയത്. ആ ശക്തി ഒരുപാട് നാൾ നിലനിൽക്കും.രണ്ട് വർഷത്തിന് ശേഷമുള്ള പൊങ്കാല ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും സ്വാസിക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |