പത്തനംതിട്ട: കാറ് ബൈക്കുകളിൽ ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട മേലെ വെട്ടിപ്രത്ത് ഇന്നലെ രാത്രി 11.45നായിരുന്നു അപകടമുണ്ടായത്. പാലക്കാട് സ്വദേശി സജി, ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ പാലക്കാട് സ്വദേശി അനീഷിനെയും കട്ടപ്പന സ്വദേശി ദേവനെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവ് തിരിഞ്ഞെത്തിയ കാർ രണ്ട് ബൈക്കുകളിലേയ്ക്ക് ഇടിക്കുകയായിരുന്നു. മരിച്ചവർ രണ്ടും ബൈക്ക് യാത്രികരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |