SignIn
Kerala Kaumudi Online
Friday, 26 April 2024 6.59 AM IST

ഇതുമാത്രമാണ്  പുള്ളിയ്ക്ക് ആകെയുള്ള  വിഷമം; ബാലച്ചേട്ടൻ ഐ സി യുവിൽ തന്നെയാണെന്ന് ഭാര്യ എലിസബത്ത്‌

bala

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യവിവരങ്ങൾ പങ്കുവച്ച് ഭാര്യ എലിസബത്ത്. ബാല ഐ സി യുവിൽ തന്നെയാണെന്നും വാർത്ത പുറംലോകമറിഞ്ഞതാണ് അദ്ദേഹത്തിന് ആകെയുള്ള വിഷമമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

ബാല ശക്തമായി തിരിച്ചുവരുമെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും കുറിപ്പിൽ പറയുന്നു. മകൾ അവന്തിക, ആദ്യ ഭാര്യ അമൃത സുരേഷ്, നടൻ ഉണ്ണി മുകുന്ദൻ, നിർമാതാവ് ബാദുഷ തുടങ്ങിയവർ ഇന്നലെ ബാലയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ബാലച്ചേട്ടൻ ഐ സി യുവിൽ തന്നെ ആണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിയ്ക്ക് ആകെയുള്ള വിഷമം വാർത്ത പബ്ലിക്കായതാണ്. എല്ലാവരോടും പുള്ളി ഓക്കെയാണെന്ന് പറഞ്ഞു. അദ്ദേഹം ഒരു സ്‌ട്രോംഗ് പേഴ്സൺ ആണ്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇതുപോലെയുള്ള എമർജൻസികൾ ഉണ്ടായെങ്കിലും അദ്ദേഹം ശക്തമായി തിരിച്ചുവന്നു. ഇത്തവണയും അദ്ദേഹം ശക്തമായി തിരിച്ചുവരും. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR BALA, ELIZABETH UDAYANA, FB POST, HOSPITAL, ICU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.