കാസർകോട്: രാത്രി ഉറങ്ങുന്ന യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നതൊന്നും ഇനി ട്രെയിനിൽ അനുവദിക്കില്ലെന്ന് റെയിൽവേ. രാത്രി പത്ത് കഴിഞ്ഞാൽ ഉച്ചത്തിൽ സംസാരിക്കാനോ പാട്ട് കേൾക്കാനോലൈറ്റുകൾ തെളിക്കാനോ മൊബൈൽ ഫോണിൽ കൂടുതൽ ശബ്ദത്തിൽ സംസാരിക്കാനോ പാടില്ല. ട്രെയിനുകളിലെ മുഴുവൻ റിസർവേഷൻ കോച്ചുകളിലും പുതിയ നിബന്ധനകൾ നടപ്പിലാക്കും. ഇതു സംബന്ധിച്ച അറിയിപ്പുകൾ ട്രെയിനുകളിൽ പ്രദർശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. സഹയാത്രികർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ ഉടൻ ഇടപെടാനും ഓൺബോർഡ് ടി.ടി.ഇ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർ),കാറ്ററിംഗ് സ്റ്റാഫ്,മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
രാത്രി 10ന് ശേഷം ടിക്കറ്റ് പരിശോധിക്കരുത്
രാത്രി 10നു ശേഷം യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാൻ ടി.ടി.ഇ വരാൻ പാടില്ല
കൂട്ടമായി യാത്ര ചെയ്യുന്നവർ 10നു ശേഷം ഉച്ചത്തിൽ ആശയവിനിമയം നടത്താൻ പാടില്ല
10നു ശേഷം മദ്ധ്യബർത്തിലെ യാത്രികന് സീറ്റ് നിവർത്തി കിടക്കാൻ ലോവർ ബർത്തുകാരൻ അനുവദിക്കണം
ട്രെയിനുകളിൽ ഓൺലൈൻ ഭക്ഷണം രാത്രി 10നു ശേഷം കൊണ്ടു കൊടുക്കരുത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |