കാസർകോട്: ഗവ. യുപി സ്‌കൂൾ പഠനോത്സവവും വിജയോത്സവവും ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ഉദ്‌ഘാടനംചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബൈക്കിൽ ഒറ്റയ്‌ക്ക് രാജ്യം ചുറ്റിയ കുമ്പള സ്വദേശി അമൃത ജോഷി വിശിഷ്ടാതിഥിയായി. വനിതാദിനത്തിന്റെ ഭാഗമായി അമൃത ജോഷിക്ക് സ്‌കൂൾ പിടിഎയുടെ ഉപഹാരം ജില്ലാ പൊലീസ് മേധാവി സമ്മാനിച്ചു. എ.ഇ.ഒ അഗസ്‌റ്റിൻ ബർണാഡ് മുഖ്യാതിഥിയായി. എസ്.എം.സി ചെയർമാൻ കെ.സി.ലൈജുമോൻ, സീനിയർ അസിസ്‌റ്റന്റ് ഷേർളി ഹൈസിന്ത്, സ്‌റ്റാഫ് സെക്രട്ടറി എ.ജയദേവൻ എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക ടി.എൻ.ജയശ്രീ സ്വാഗതവും എസ്.ആർ.ജി കൺവീനർ സർവമംഗള റാവു നന്ദിയും പറഞ്ഞു. തുടർന്ന് പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |