കൊച്ചി: എസ്.ഒ.എസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന 'ഗോഡുഗോ' ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് സംരഭമായ ഗോഡുഗോ ട്രാവൽ സൊല്യൂഷൻസ് ആണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഇന്നലെ എറണാകുളം മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ.എം. ബീന, ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ ബീന, ഇന്ത്യൻ എയർഫോഴ്‌സ് മുൻ പൈലറ്റ് ശ്രീവിദ്യ രാജൻ, കമ്പനി മാനേജിംഗ് ഡയറക്ടർ ഐ. ക്ലാരിസ്സ, ഡയറക്ടർ കെയ്റ്റ്ലിൻ മിസ്റ്റികാ എന്നിവർ ഒരുമിച്ച് ആപ്പിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് ഗോഡുഗോ ആപ്പ് രൂപ കൽപ്പന ചെയ്തിരിക്കുന്നത് എന്നത് ഏറെ അഭിനന്ദനാർഹമാണെന്ന് ഡോ.എം.ബീന പറഞ്ഞു. ഗോഡുഗോ ആപ്പ് സംബന്ധിച്ച് എം.ഡി ഐ.ക്ലാരിസയും ആധുനിക എസ്.ഒ.എസ് സംവിധാനത്തെക്കുറിച്ച് ഗോഡുഗോ ഡയറക്ടർ കെയ്റ്റ്ലിൻ മിസ്റ്റിക്കയും വിശദീകരിച്ചു. സാങ്കേതിക വിദഗ്ധൻ മോസസിനെയും ഗോഡുഗോ ജീവനക്കാരെയും വനിതാ ദിനാചരണത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ ഡ്രൈവർമാരെയും ചടങ്ങിൽ ആദരിച്ചു. ഗോഡുഗോ ട്രാവൽ സൊല്യൂഷൻസ് ചെയർമാൻ എസ്.ഐ. നാഥൻ, റീജ്യണൽ ഡയറക്ടർ എസ്.ശ്യം സുന്ദർ, എച്ച്.ആർ.ഡയറക്ടർ ടി.ആർ.അക്ഷയ്, ഓപ്പറേഷൻസ് ഡയറക്ടർ ജെ. ധനവെങ്കടേഷ്, അഡ്വൈസർ ക്യാപ്ടൻ ശശി മണിക്കത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |