തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള ജനശതാബ്ദി 26ന് റദ്ദാക്കി. 27നുള്ള മടക്ക സർവീസുമില്ല. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയിൽ 26ന് തൃശൂരിൽ സർവീസ് നിറുത്തും. മടക്കസർവീസും അവിടെ നിന്നായിരിക്കും.
ഹരിപ്പാട്,ചേപ്പാട്,പുതുക്കാട് സ്റ്റേഷനുകളിലും തൃപ്പൂണിത്തുറ,മുളന്തുരുത്തി,ഒാച്ചിറ,കരുനാഗപ്പള്ളി സെക്ഷനുകളിലും ട്രാക്കിന്റെ പണി നടക്കുന്നതിനാലാണിത്.26ന് എറണാകുളത്തുനിന്നുള്ള ഷൊർണ്ണൂർ മെമു,ഗുരുവായൂർ എക്സ്പ്രസ് എന്നിവയും റദ്ദാക്കി. കൊല്ലം-എറണാകുളം മെമു 9,13,17,19 തീയതികളിൽ കായംകുളത്തും 26ന് കണ്ണൂർ-എറണാകുളം എക്സ്പ്രസ് തൃശൂരിലും നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസ് 12മുതൽ 31വരെ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ എറണാകുളത്തും എറണാകുളം-കൊല്ലം മെമു 9മുതൽ 31വരെ ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ കായംകുളത്തും സർവീസ് നിറുത്തും. കൊച്ചുവേളി-ലോകമാന്യതിലക് 9ന് കോട്ടയത്ത് ഒരുമണിക്കൂറും ചെന്നൈ-ഗുരുവായൂർ എക്സ്പ്രസ് 9,13,14,17,18,19ദിവസങ്ങളിൽ അരമണിക്കൂറും വൈകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |