തൃശൂർ : കേരള പൊലീസ് സ്‌പോർട്‌സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പൊലീസ് അക്കാഡമി ട്രാപ് ആൻഡ് സ്‌കീറ്റ് ഷൂട്ടിംഗ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അംഗത്വം നൽകും. ക്ലബ്ബിൽ അംഗത്വമെടുക്കുന്നവർക്ക് ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനം നടത്താം. 2015ൽ ദേശീയ ഗെയിംസിനായാണ് ഷൂട്ടിംഗ് റേഞ്ച് സ്ഥാപിച്ചത്. സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും പ്രത്യേക മെമ്പർഷിപ്പാണ് നൽകുന്നത്. വാർഷിക വരിസംഖ്യ പതിനായിരം രൂപയാണ്. ദിവസ വരിസംഖ്യ 250 രൂപയും . കൂടുതൽ വിവരങ്ങൾക്ക് 0487 2328481.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |