കൊല്ലം: എം ഡി എം എയുമായി എക്‌സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. കൊല്ലം അഞ്ചലിലാണ് എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ പിടിയിലായത്. കിളിമാനൂർ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനായ കോട്ടുക്കൽ സ്വദേശി അഖിലാണ് പിടിയിലായത്. അഖിലിന്റെ സുഹൃത്തുക്കളായ തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽസാബിത്ത് എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേർ.
ഇവരിൽ നിന്ന് 20 ഗ്രാം എം ഡി എം എയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ആറുമാസമായി അഞ്ചലിൽ മുറി വാടകയ്‌ക്കെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു ഇവർ. കൊട്ടാരക്കര റൂറൽ പൊലീസിന്റെ ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |