വൈത്തിരി :വയനാട് ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. അരക്കോട് കീഴുപറമ്പ് ചീടികുഴി ഗ്രീഷ്മ (20)യാണ് മരിച്ചത്. ആറാം വളവിനും അഞ്ചാം വളവിനും ഇടയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞാണ് അപകടം.
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നരയോടെയായിരുന്നു അപകടം. ഗുരുതരമായി പരക്കേറ്റ ഗ്രീഷ്മയെ ആദ്യം കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |