ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ഒൻപതാം ദിവസവും പൂർണമായി കെടുത്താൻ കഴിഞ്ഞിട്ടില്ല. വിഷപ്പുക ശ്വസിച്ച് കൊച്ചി നഗരത്തിലുള്ളവർ നരകയാതന അനുഭവിക്കുമ്പോൾ ഈ വിഷയത്തിൽ പ്രതികരണം നടത്താത്ത സിനിമാക്കാർ അടക്കമുള്ള സാംസ്‌കാരിക നായകന്മാരെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിൽ ബി ജെ പി നേതാവ് സന്ദീപ് വചസ്പതി. ലക്ഷദ്വീപിലെ തെങ്ങിൽ അടിക്കുന്ന കുമ്മായത്തിന്റെ നിറത്തെ പറ്റി ചർച്ച നടത്തിയവർ ബ്രഹ്മപുരത്ത് സംഭവിച്ചത് കാണാത്തത് എന്തുകൊണ്ടാണെന്ന് സന്ദീപ് വചസ്പതി ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സിനിമാക്കാർ അടക്കമുള്ള സാംസ്‌കാരിക നായകന്മാരെ പൊക്കി കൊണ്ട് നടക്കുന്ന മലയാളികൾ ഓർക്കുക. ഏറ്റവും കൂടുതൽ സിനിമാക്കാർ ഉള്ള നഗരമാണ് കൊച്ചി. അതു പോലെ തന്നെ മറ്റ് സാംസ്‌കാരിക പ്രവർത്തകരും. ലക്ഷദ്വീപിലെ തെങ്ങിൽ അടിക്കുന്ന കുമ്മായത്തിന്റെ നിറത്തെ പറ്റിയും പാകിസ്ഥാൻ മുസ്ലിങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാത്തതിനെ പറ്റിയുമൊക്കെ വലിയ വായിൽ നിലവിളിച്ച ഒരുത്തനെയും ബ്രഹ്മപുരത്ത് കാണാത്തത് എന്താണ്? ലളിതമാണ് കാരണം. ഇപ്പൊ വായ തുറന്നാൽ കാരണഭൂതത്തെ കുറ്റം പറയേണ്ടി വരും. അങ്ങനെ വന്നാൽ ഇപ്പൊ കിട്ടി കൊണ്ടിരിക്കുന്ന പലതും കിട്ടാതാവും.
ഇവർക്കൊന്നും പൊതു സമൂഹത്തോട് യാതൊരു വിധ കടപ്പാടോ ബാധ്യതയോ ഇല്ല എന്ന് മനസ്സിലാക്കണം. കമ്മ്യൂണിസ്റ്റ് ആയാൽ എങ്ങനെ സാമൂഹ്യ വിരുദ്ധൻ ആകും എന്നതിന്റെ ഉദാഹരണമാണ് ഇവരുടെ മനോഭാവം.വിധേയത്വം പാർട്ടിയോട് മാത്രം. പാർട്ടി പറഞ്ഞാൽ മാത്രം അനങ്ങുന്ന നാവും നട്ടെല്ലുമുള്ള കമ്മ്യൂണിസ്റ്റ് അടിമകളായ കുറേ റാൻ മൂളികൾ.
എല്ലിൻ കഷണം വായിൽ ഉള്ള നായകൾക്ക് കുരയ്ക്കാൻ സാധ്യമല്ല. അത് സാധാരണമാണ്. പക്ഷേ ചിലപ്പോൾ അവ മുരളുകയെങ്കിലും ചെയ്യാറുണ്ട്. ഇവിടെ അത് പോലുമില്ല എന്നതാണ് ഖേദകരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |