കോട്ടയം . അതിക്രമങ്ങൾ നേരിടുന്നതിന് സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും സൗജന്യ പരിശീലനം നൽകും. സ്വയം പ്രതിരോധ മുറകളിൽ പ്രത്യേക പരിശീലനം നേടിയ വനിതാ പൊലീസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി ഇന്ന് രാവിലെ 9 ന് ജില്ലാ പൊലീസ് മേധാവി ഉദ്ഘാടനം ചെയ്യും. ഇന്ന് തെക്കേക്കര പഞ്ചായത്ത് ഹാളിലും നാളെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലുമാണ് പരിശീലനം. 9, 11, 2, 4 എന്നീ സമയങ്ങളിൽ നാലു ബാച്ചായാണ് പരിശീലനം. താൽപര്യമുള്ളവർ shorturl.at/eBVZ4 എന്ന ലിങ്കിലൂടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. പരിശീലനം സൗജന്യമാണ്. ഫോൺ. 04 71 23 18 18 8.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |