തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകനെ 53 വർഷം കഠിനതടവിന് വിധിച്ചു. ഒറ്റപ്പാലം സ്വദേശി സിദ്ദിഖ് ബാഖവിയെയാണ് കുന്ദംകുളം പോക്സോ കോടതി ശിക്ഷിച്ചത്. കഠിനതടവിന് പുറമെ 60000 രൂപ പിഴയും ഇയാൾ അടയ്ക്കണം.
2019 ജനുവരി മുതൽ പന്നിത്തടത്തെ മദ്രസയിൽ വച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഉയാൾ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. മാതാപിതാക്കളെ പോലെ പെരുമാറേണ്ട അദ്ധ്യാപകർ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |