കൊല്ലം: ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് ഇസ്കഫ് സംസ്ഥാന നേതൃക്യാമ്പ് ഏപ്രിൽ 29, 30 തീയതികളിൽ കൊല്ലത്ത് ചേരാൻ തിരുവനന്തപുരത്ത് ചേർന്ന ഇസ്കഫ് സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു.
സ്വാഗത സംഘം രൂപീകരണ യോഗം 13ന് വൈകിട്ട് 4ന് കടപ്പാക്കട സ്പോർട്സ് ക്ലബ് ഹാളിൽ നടക്കും. ഉച്ചയ്ക്ക് 2ന് ഇസ്കഫ് സംസ്ഥാന ഭാരവാഹികളുടെയും ദേശീയ കൗൺസിൽ അംഗങ്ങളുടെയും സംയുക്ത യോഗം ചേരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ അറിയിച്ചു.
വഴുതക്കാട് ലെനിൻ ബാലവാടിയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.എസ്.മധുസൂദനൻ നായർ അദ്ധ്യക്ഷനായി. ഇസ്കഫ് പ്രസീഡിയം ചെയർമാൻ മുല്ലക്കര രത്നാകരൻ, ജന. സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ, റോജൻ ജോസ്, ഡോ.പി.ജി.രവീന്ദ്രനാഥ്, പി.എസ്.രാജീവ്, ബി.സുധാകരൻ നായർ, എസ്.ഹസൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |