മുഹമ്മ : കായിപ്പുറം തോട്ടുമുഖപ്പിൽ ശ്രീ ജഗദാംബിക ക്ഷേത്രത്തിൽ ചിത്തിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന പൊങ്കാലയ്ക്ക്
അനന്തശയനേശ്വര ക്ഷേത്രം പ്രസിഡന്റ് തൈപ്പറമ്പിൽ സുധീർ രാഘവൻ ഭദ്രദീപം തെളിയിച്ചു. കായിപ്പുറം തോട്ടുങ്കൽ സേതു ബോസ് പൊങ്കാല അടുപ്പിൽ അഗ്നി പടർന്നു. മാത്താനം അശോകൻ തന്ത്രി,മേൽശാന്തി സതീശൻ കിഴക്കേ അറയ്ക്കൽ, ശാന്തി സുഭാഷ് ശാന്തി, ബിജു ശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. കലശാഭിഷേകം, ശാസ്താവിന് പൊടിക്കളവും പാട്ടും , ഗന്ധർവ്വ സ്വാമിയ്ക്ക് കളമെഴുത്തും പാട്ടും, വടക്കുപുറത്ത് വലിയ ഗുരുതി എന്നീ .ചടങ്ങുകളും ഇന്നലെ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |