SignIn
Kerala Kaumudi Online
Saturday, 27 April 2024 4.37 AM IST

ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ച് ഉണ്ണിമുകുന്ദൻ; പാട്ടിലൂടെ പ്രതിഷേധം അറിയിച്ച് സയനോരയും രശ്മി സതീഷും

unnimukundan

ബ്രഹ്മപുരം മാലിന്യ പാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി നിവാസികൾക്ക് മുന്നറിയിപ്പുമായി നടൻ ഉണ്ണിമുകുന്ദൻ. പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം


'കൊച്ചിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ ആളുകളോടും, നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും ശ്രദ്ധിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു! ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ അടുത്തിടെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ, പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും നിങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുന്നതിനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കുക. വായുമലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ സൂക്ഷിക്കുക.

അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിൽ നടി സയനോരയും രശ്മി സതീഷും പാട്ടിലൂടെ പ്രതിഷേധിച്ചു. 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ' എന്ന കവിത പാടിക്കൊണ്ടാണ് ഇരുവരും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്.

A post shared by Sayanora Philip (@sayanoraphilip)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNNIMUKUNDAN, BRAHMAPURAM ISSUE, FB POST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.