SignIn
Kerala Kaumudi Online
Thursday, 19 September 2024 1.06 AM IST

വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല, മനംനൊന്ത് പതിനാറുകാരിയും യുവാവും ജീവനൊടുക്കി; ആകാശിന്റെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ പുറത്ത്

Increase Font Size Decrease Font Size Print Page
death

മുംബയ്: വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിൽ മനംനൊന്ത് കമിതാക്കൾ ജീവനൊടുക്കി. മുംബയിലെ സാമന്ത നഗറിലാണ് സംഭവം. ആകാശ് ജാതെയും അയൽവാസിയും കാമുകിയുമായ പതിനാറുകാരിയുമാണ് മലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ആകാശിന് കൂലിപ്പണിയാണ്.

ഇന്നലെ ഉച്ചയോടെ സാമന്ത ഭാഗത്താണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസുകാർ വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി പെൺകുട്ടി വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മുതലാണ് കാണാതായത്. മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. താൻ ഇവിടം വിട്ട് പോകുകയാണെന്നും മടങ്ങി വരില്ലെന്നും കാണിച്ച് വീട്ടുകാർക്ക് യുവാവ് സന്ദേശമയച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, LOVERS, DEATH, FAMILY, WEDDING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.