കുട്ടനാട് : കുട്ടനാട് താലൂക്ക് ലീഗൽ സർവീസ് അതോറിട്ടിയുടെ നേതൃത്വത്തിൽ നടന്ന വനിതാദിനാഘോഷം രാമങ്കരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് പാർവതി വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ അദ്ധ്യക്ഷനായി. അഭിഭാഷകരായ പ്രീതി സജി, അജേഷ് കുമാർ എന്നിവർ ക്ലാസെടുത്തു. അഭിഭാഷകരായ ആ. കിഷോർകുമാർ , അപ്പച്ചൻകുട്ടി സുദീപ് വി.നായർ വിനീത, അമൃത അനിൽ, അഡ്വക്കേറ്റ്സ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് പി.സതീശൻ , തൃഷ്ണ ജോഷി, എം.ബിനുകുമാർ എന്നിവർ സംസാരിച്ചു. ലീഗൽ സർവീസ് സെക്രട്ടറി ഷൈലാബീവി സ്വാഗതവും അതുൽ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |